നീലേശ്വരം റോട്ടറി ക്ലബിൽ ഓട്ടിസം ദിനം ആചരിച്ചു
സക്ഷമ കാസർഗോഡ്, ജില്ലാ ഓട്ടിസം ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നീലേശ്വരം റോട്ടറി ഹാളിൽ ഓട്ടിസം ദിനം ആചരിച്ചു. ഡോ.ഗീരീഷ്കുമാർ (റോട്ടറി ക്ലബ്ബ് നീലേശ്വരം) ഉദ്ഘാടനം ചെയ്തു. സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി ഭാസ്കരൻ മുഖ്യ അതിഥി ആയിരുന്നു. സക്ഷമ കാസറഗോഡ് സെക്രട്ടറി ബി വേണുഗോപാലൻ ഓട്ടിസം അതിജീവനം ബോധവൽക്കണ ക്ലാസ് എടുത്തു. കെ എം .രമേശൻ(പ്രസിഡന്റ്, റോട്ടറി ക്ലബ്ബ് നീലേശ്വരം), കെ.വി വിജയൻ മാസ്റ്റർ (ജോയിന്റ് സെക്രട്ടറി, ഓട്ടിസം ക്ലബ്) ആശംസകൾ അറിയിച്ചു. വിഎൻ ബാബു (സെക്രട്ടറി, ഓട്ടിസം ക്ലബ്) അധ്യക്ഷത വഹിച്ചയോഗത്തിൽ സന്തോഷ് നീലേശ്വരം (സക്ഷമ ജില്ലാ ജോയിന്റ് സെക്രട്ടറി) സ്വാഗതവും ഇന്ദുലേഖ (മഹിളാ പ്രമുഖ്, സക്ഷമ) നന്ദിയും പറഞ്ഞു.ഓട്ടിസം കുട്ടികളുടെ രക്ഷിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
No comments