നീലേശ്വരം രാജാ ക്ലിനിക് ജീവനക്കാരൻ മാളിയേക്കൽ സെബാസ്റ്റ്യന്റെ മരണത്തിനിടയാക്കിയ കാർ കണ്ടെത്തി: കാർ ഓടിച്ചയാളെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു
നീലേശ്വരം കെ സി യു രാജ ക്ലിനിക്കിലെ ജീവനക്കാരൻ മാളിയേക്കൽ സെബ്‌സ്റ്റിയന്റെ (73) മരണത്തിനിടയാക്കിയ കാർ കണ്ടെത്തി.
കാർ ഓടിച്ചയാളെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലംപാറ തലയടുക്കം ഹൗസിലെ തെയ്യംകലാകാരൻ പി കെ വിഷ്ണുപ്രസാദിനെ (26) യാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിനിടയാക്കിയ കെ എൽ 79 എ 2674 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. തെയ്യം കലാകാരനായ വിഷ്ണു നീലേശ്വരം കണിച്ചിറയിൽ തെയ്യം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി കൊല്ലമ്പാറയിൽ നിന്ന് മഞ്ഞളംകാട്ടെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സെബാസ്റ്റിയൻ അപകടത്തിൽ പെട്ടത്. ഇടിച്ചിട്ട കാർ നിർത്താതെ പോവുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെസ്റ്റ് എളേരി കുന്നുംകൈ സ്വദേശിയായ സെബാസ്റ്റ്യൻ വർഷങ്ങളായി നീലേശ്വരത്തെ രാജ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു.
No comments