Breaking News

വികസനക്കുതിപ്പിൽ നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ: ലിഫ്റ്റ് തുറന്നു ; പുതിയ പാർക്കിങ് ഗ്രൗണ്ട് നാളെ തുറക്കും

നീലേശ്വരം റെയിൽവേ സ്റ്റേഷൻ വികസനക്കുതിപ്പിൽ.
ഇരുപ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ച് പണിത ലിഫ്റ്റ് പ്രവർത്തന സജ്ജമായതിന് പുറമെ റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് ഒരുക്കിയ പാർക്കിങ് ഗ്രൗണ്ട് നാളെ തുറന്നു കൊടുക്കും. നീലേശ്വരം റെയിൽവേ ഡവലപ്‌മെന്റ് കലക്ടീവ്- എൻആർഡിസിയുടെ ഇടപെടലിലാണ് ഇരു വികസനങ്ങളും സാധ്യമായത്. വയോധികരും രോഗികളുമായ യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ലിഫ്റ്റ് സംവിധാനം. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭാ പ്രദേശങ്ങളിലെ യാത്രക്കാർക്ക് പുറമെ മലയോര മേഖലയിലെ ആറ് പഞ്ചായത്തുകളിൽ നിന്നുഴള്ള യാത്രക്കാരും ട്രെയിൻ യാത്രയ്ക്ക് ആശ്രയിക്കുന്ന നീലേശ്വരത്ത് ലിഫ്റ്റ് സൗകര്യം വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. മംഗളൂരുവിലെയും കോഴിക്കോട്ടെയും ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി ട്രെയിൻ മാർഗം യാത്ര ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ലിഫ്റ്റ് പ്രവർത്തന സജജ്മായതോടെ ഇവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.
നീലേശ്വരം റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് ഫുട്് ഓവർ ബ്രിഡ്ജ് തുടങ്ങുന്ന ഭാഗത്താണ് വിശാലമായ പുതിയ പാർക്കി്ങ് ഗ്രൗണ്ട് ഒരുങ്ങിയത്. ഒരേ സമയം 50 കാറുകൾ നിർ്ത്തിയിടാൻ പാകത്തിലാണ് സൗകര്യം ഒരുങ്ങിയത്. മലയോര ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ദീർഘനാളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. കഴിഞ്ഞ വർഷം പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോളഞ് നീലേശ്വരം റെയിൽവേ ഡവലപ്‌മെന്റ് കലക്ടീവ്- എൻ ആർ ഡി സി ഭാരവാഹികൾ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നാളെയാണ് പാർക്കിങ് സമുച്ചയം തുറക്കുന്നത്. ഇതിനുള്ള നടപടികൾ പാലക്കാട് ഡിവിഷന് കീഴിലെ കൊമേഴ്‌സ്യൽ വിഭാഗം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ചെന്നൈ- മംഗളൂരു മെയിലിന് സ്റ്റോപ് കൂടി അനുവദിച്ചാൽ എല്ലാ പ്രതിദിന വണ്ടികളും നിർത്തുന്ന ജില്ലയിലെ മൂന്നാമത്തെ റെയിൽവേ സ്റ്റേഷൻ ആയി നീലേശ്വരം മാറും. 
.

No comments