Breaking News

നീലേശ്വരം ഓർച്ചയിലും ഉപ്പുവെള്ളം: പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് യു ഡി എഫ് കൗൺസിലർമാരുടെ നിവേദനം

നീലേശ്വരം നഗരസഭയിൽ 22-ാം വാർഡ് കോട്ടപ്പുറത്തിൽ ഉൾപ്പെട്ട ഓർച്ച പ്രദേശത്തും ഉപ്പുവെള്ളം.
വാർഡിലെ 40 കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലാണ് പൂർണമായി ഉപ്പുവെള്ളം കയറിയത്. ഇതോടെ ഇവർ കടുത്ത ദുരിതത്തിലാണ്. ഓർച്ചയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള പുറത്തേക്കൈ പ്രദേശത്തും ആഴ്ചകൾക്ക് മുമ്പ് ഇതേ ദുരിതമുണ്ടായിരുന്നു. ഇവിടം സന്ദർശിച്ച കലക്ടർ ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള പ്രത്യേക പദ്ധതിക്ക് വിശദമായ പദ്ധതി രേഖ (ഡി പി ആർ) തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. പ്രസ്തുത പദ്ധതിയിൽ ഓർച്ച പ്രദേശത്തെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭയിലെ യു ഡി എഫ് കൗൺസിലർമാർ ജില്ലാ കലക്ടർ കെ ഇമ്പ ശേഖറിനെ നേരിൽ കണ്ട് നിവേദനം നൽകി. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കലക്ടർ ഉറപ്പ് നൽകി. കോട്ടപ്പുറം വാർഡ് കൗൺസിലറും യു ഡി എഫ് കൗൺസിൽ പാർട്ടി ഡെപ്യൂട്ടി ലീഡറും ആയ റഫീഖ് കോട്ടപ്പുറത്തിന്റെ നേതൃത്വത്തിൽ കൗൺസിൽ പാർട്ടി ലീഡർ ഇ ഷജീർ, തീരദേശ കൗൺസിലർ കെ വി ശശികുമാർ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
........

No comments