നീലേശ്വരം പരത്തിക്കാമുറി ഗവ. എൽ പി സ്കൂൾ 81-ാം വാർഷികം ആഘോഷിച്ചു.
നീലേശ്വരം പരത്തിക്കാമുറി ഗവ. എൽ പി സ്കൂൾ 81-ാം വാർഷികം ആഘോഷിച്ചു.
നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച വർണക്കൂടാരവും ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ പ്രീ സ്കൂൾ പ്രവർത്തന പദ്ധതിയിൽ 13 പ്രവർത്തന ഇടങ്ങളും സ്കൂളിൽ തയ്യാറാക്കി. പരിപാടിയിൽ നഗരസഭ വാർഡ് കൗൺസിലർ കെ മോഹനൻ അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ കെ പി രഞ്ജിത് പദ്ധതി വിശദീകരിച്ചു. നീലേശ്വരം നഗരസഭ സ്കൂളിന് അനുവദിച്ച ഫർണീച്ചറുകൾ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി വിതരണം ചെയ്തു.
No comments