Breaking News

സക്ഷമയുടെ പ്രവർത്തനം ശ്ലാഘനീയം: സ്വാമി വിവിക്താനന്ദ സരസ്വതി>> സക്ഷമ സംസ്ഥാന വാർഷിക യോജനാ യോഗം കാസർകോട്ട് ചേർന്നു

ഈശ്വരനെ സംബന്ധിച്ച് ഓരോ സൃഷ്ടിയും പൂർണമാണ് എന്നും ബാഹ്യമായി ചില കുറവുകൾ കാണുമെങ്കിലും വേരുകളുള്ള എല്ലാവൃക്ഷങ്ങളും ഔഷധഗുണമുള്ള താണ് എന്നത് പോലെ എല്ലാവരും എന്തെങ്കിലും ഗുണമുള്ളവരായിരിക്കും.ഭിന്നശേഷിക്കാരുടെ പ്രശ്നം പരിഹരിക്കുന്നതിനായുള്ള സക്ഷമയുടെ പ്രവർത്തനം ശ്ലാഘനീയമാണ്
.ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമയുടെ സംസ്ഥാനത്തെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള വാർഷിക യോജനാ യോഗം കാസർഗോഡ് വിദ്യാനഗർ ചിന്മയ മിഷൻ ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംപൂജ്യ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു.ഡോക്ടർ.പി ബാലചന്ദ്രൻ മന്നത്ത്(സംസ്ഥാന അധ്യക്ഷൻ).അധ്യക്ഷത വഹിച്ചു .'സമദൃഷ്ടി'ത്രൈമാസികയുടെ പ്രകാശനം യോഗത്തിൽ സ്വാമിജി നിർവ്വഹിച്ചു.അർജ്ജുന അവാർഡ് ജേതാവ് സജി തോമസ്, വലിയ ശാരീരിക വെല്ലുവിളി നേരിടുമ്പോഴും പൊതു പ്രവർത്തനം നടത്തുന്ന അശോക് നായ്ക് എന്നിവരെ ആദരിച്ചു.വാർഷിക റിപ്പോർട്ട് ഒ ആർ ഹരിദാസ്(സെക്രട്ടറി ) അവതരിപ്പിച്ചു. എ സി ഗോപിനാഥൻ, കെ ശശിധര ഐഎഎസ് (റിട്ട.)(സ്വാഗതസംഘം ചെയർമാൻ), രഘുനാഥ്, എന്നിവർ സംസാരിച്ചു. വൈകുന്നേരം 5 മണിവരെ വിവിധ സെക്ഷനുകളിലായി ഒരു വർഷത്തെ പ്രവർത്തനങ്ങൾ യോഗത്തിൽ തയ്യാറാക്കി.

No comments