മടിക്കൈ ബങ്കളത്തെ എം. അമ്പാടി മാസ്റ്റർ (82) അന്തരിച്ചു.
മടിക്കൈ ബങ്കളത്തെ എം. അമ്പാടി മാസ്റ്റർ (82) അന്തരിച്ചു. അധ്യാപക സംഘടനയായിരുന്ന കെജിടിഎയുടെ ജില്ലാ, താലൂക്ക് ഭാരവാഹിയായും ബങ്കളം സഹൃദയ വായനശാല പ്രസിഡന്റ്, കെ എസ് കെ ടി യു മടിക്കൈ വില്ലേജ് സെക്രട്ടറി, ബാലസംഘം ജില്ലാ രക്ഷാധികാരി, സി പി എം മടിക്കൈ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. തായന്നൂർ, ചെരണത്തല, കാഞ്ഞിരപ്പൊയിൽ, കക്കാട്ട് സ്കൂളുകളിൽ അധ്യാപകനായിരുന്നു. ഭാര്യ: യശോദ. മക്കൾ: വി ടി സുഭാഷ് ( പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ), സുമേഷ് (ഗൾഫ്), സുജ. മരുമക്കൾ: എ. വിധുബാല ( കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റ്)., ശുഭ (ചാത്തമത്ത്), മോഹനൻ (ബിസിനസ്, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: നാരായണൻ, ബാലൻ, രവി (കച്ചവടം, നീലേശ്വരം), ചന്ദ്രൻ, പാറ്റ, നാരായണി, ശാന്ത, പരേതനായ അമ്പു, കുമാരൻ.
No comments