വിദ്വാൻ പി സ്മൃതിദിനം: നീലേശ്വരത്ത് പാനൽ പ്രദർശനം നടത്തി
വിദ്വാൻ പി സ്മാരക ട്രസ്റ്റ്, നീലേശ്വരം പൊതുജന വായനശാല എന്നിവയുടെ നേതൃത്വത്തിൽ വിദ്വാൻ പി സ്മൃതിദിനാചരണ ഭാഗമായി പാനൽ പ്രദർശനം നടത്തി.
പടിഞ്ഞാറ്റംകൊഴുവലിലെ പൊതുജന വായനശാല ഓഡിറ്റോറിയത്തിൽ നാടക സംവിധായകൻ വി.ശശി ഉദ്ഘാടനം ചെയ്തു. പി.യു. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകൻ രാജ്മോഹൻ നീലേശ്വരം, ചിത്രകാരൻ ശ്യാമ ശശി, സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ.കെ.വി. സജീവൻ, സാംസ്കാരിക പ്രവർത്തകൻ കെ.പ്രസേനൻ എന്നിവർ ആശംസകൾ നേർന്നു. ഗോവിന്ദ് രാജ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
No comments