Breaking News

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പ്: കണ്ണൂർ യൂണിവേഴ്സിറ്റിക്ക്തിളക്കമാർന്ന വിജയം




പഞ്ചാബിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മൽസരത്തിൽ കണ്ണൂർ
 യൂണിവേഴ്സിറ്റിക്ക് തിളക്കമാർന്ന വിജയം. അവസാന റൗണ്ടിൽ
ഡൽഹിയൂണിവേഴ്സിറ്റിയെയും
എംജി യൂണിവേഴ്സിറ്റി കോട്ടയത്തെയും പരാജയപ്പെടുത്തിയാണ് കണ്ണൂർ
 യൂണിവേഴ്സിറ്റി മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 54 യൂണിവേഴ്സിറ്റികൾ മൽസരത്തിൽ പങ്കെടുത്തു.
കെ.കെ. അജിന ,എയ്ഞ്ചൽ പോൾ,മിത മാമൻ
 (പിപ്പീൾസ് കോളേജ് മൂന്നാട്),എംഡി
വിശ്രുദ,എസ് പി. കൃതി (ഗവ.കോളേജ് കാസർകോട്),
 ഗോപിക രവീന്ദ്രൻ,ഗായത്രി വിനോദ്,
(നെഹ്റു കോളേജ് കാഞ്ഞങ്ങാട്) ,
 അഭിരാമി മനോജ് (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) ,
കെ.ആദിഷ( ബ്രണ്ണൻ കോളേജ് തലശ്ശേരി) ,
ജി എ .അമൃത
(ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ തലശ്ശേരി)
 എന്നിവരാണ് ടീമിലെ അംഗങ്ങൾ. രതീഷ് വെള്ളച്ചാൽ ,ബാബു കോട്ടപ്പാറ എന്നിവരുടെ പരീശിലനത്തിലാണ് 
ടിം മൽസരത്തിൽ പങ്കെടുത്തത്.
 ടീം മാനേജർ
ടി അനഘ ചന്ദ്രൻ.

No comments