കിനാനൂർ കരിന്തളം പഞ്ചായത്തിലെബിരിക്കുളം കാളിയാനത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷം.
ബാലഗോപാലൻ.പി. കാളിയാനത്തിന്റെ പറമ്പിലെ കായ്ക്കാനായ രണ്ട് തെങ്ങുകൾ പന്നി കുത്തിയതോടെ ഉണങ്ങി പോയി. കുത്തിയ ഭാഗത്ത് നിന്ന് ഒടിഞ്ഞു വീഴുകയും ചെയ്തു. കരിയാംകൊടൽ, ചെന്നക്കോട് ഭാഗത്ത് കാട്ടുപന്നിക്കൊപ്പം കുരങ്ങ് ശല്യവും ഉണ്ട്. തെങ്ങ് കർഷകരാണ് ഇതുമൂലം ഏറെ ദുരിതത്തിലായത്.
No comments