Breaking News

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മടിക്കെെ തീയ്യർ പാലത്തെ യുവതി മരിച്ചു.

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മടിക്കെെ തീയ്യർ പാലം മതിരക്കോട്ട് രഞ്ജിത്തിന്റെ ഭാര്യ രജിത (28) ആണ് മരണപ്പെട്ടത്. വെള്ളിക്കോത്ത് കാരക്കുഴിയിലെ ലക്ഷ്മണൻ - കാഞ്ചന ദമ്പതികളുടെ മകളാണ്. പനിയെ തുടർന്ന് രജിതയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൾ : ദക്ഷ. സഹോദരങ്ങൾ: ലേഖ, ലതിക.

No comments