എൻ സി മമ്മൂട്ടി സ്മാരക പുരസ്‌കാരം രവീന്ദ്രൻ രാവണേശ്വരത്തിന്
സി പി ഐ നേതാവും യുവകലാസാഹിതി ജനറൽ സെക്രട്ടറിയും ആയിരുന്ന എൻ സി മമ്മൂട്ടിയുടെ സ്മരണയ്ക്കായി ദുബായ് യുവകലാസാഹിതി എർപ്പെടുത്തിയ പുരസ്‌കാരം മാധ്യമപ്രവർത്തകൻ രവീന്ദ്രൻ രാവണേശ്വരത്തിന്.
ഇന്ത്യ സ്വസ്തികയുടെ നിഴലിൽ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം എൻ സി മമ്മൂട്ടി സ്മാരക സമിതി ഏപ്രിൽ 30 ന് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പി പി സുനീർ എം പി പുരസ്‌കാരം സമ്മാനിക്കും. സ്മാരക സമിതി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനാകും. ഇപ്റ്റ വർക്കിങ് പ്രസിഡന്റ് ടി വി ബാലൻ, കവി എം എം സചീന്ദ്രൻ, ഡോ ഒ കെ മുരളീകൃഷ്ണൻ എന്നിവർ സംസാരിക്കും. ടി വി ബാലൻ, എ പി കുഞ്ഞാമു, വിജയൻ നണിയൂർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.
..............
No comments