Breaking News

സംസ്ഥാന സീനിയർ പുരുഷ, വനിതാ റഗ്ബി ചാമ്പ്യൻഷിപ്പ് നാളെയും മാറ്റന്നാളുമായി നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ

സംസ്ഥാന സീനിയർ പുരുഷ, വനിതാ റഗ്ബി ചാമ്പ്യൻഷിപ്പ് നാളെയും മാറ്റന്നാളുമായി നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കും.
സ്റ്റേറ്റ് റഗ്ബി അസോസിയേഷന്റെയും ജില്ലാ റഗ്ബി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. നാളെ രാവിലെ എട്ടിന് മത്സരങ്ങൾ തുടങ്ങും. കേരളത്തിലെ 14 ജില്ലകളിലും നിന്നായി 400 പുരുഷ, വനിതാ കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി ഹബീബ് റഹ്‌മാൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ്പ് 13ന് സമാപിക്കും. കാരംസ് സംസ്ഥാന പ്രൊഫ: കെ.പി.ജയരാജൻ. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ടി.വി ബാലൻ മാണിയാട്ട്.ഐ എം സി ചെയർമാൻ കെ.വി.ബാലചന്ദ്രൻ കയ്യൂർ .ടി.എം സുരേന്ദ്രനാഥ്, സംഘാടക സമിതി ചെയർമാൻ പി പി. മുഹമ്മദ് റാഫി, പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം, സംസ്ഥാന റഗ്ബി സെക്രട്ടറി. ജയ കൃഷ്ണൻ ആർ. പ്രസിഡണ്ട് വിജു വർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 
ജില്ലാ ഭാരവാഹികളായ മനോജ് പള്ളിക്കര,എം എം ഗംഗാധരൻ അറിയിച്ചു.

No comments