നീലേശ്വരം രാമരം തട്ടാച്ചേരി നവയുഗകലാ സാംസ്കാരിക വേദി & ഗ്രന്ഥാലയം ഒൻപതാം വാർഷികം ആഘോഷിച്ചു.
നീലേശ്വരം രാമരം തട്ടാച്ചേരി നവയുഗകലാ സാംസ്കാരിക വേദി & ഗ്രന്ഥാലയം ഒൻപതാം വാർഷികം ആഘോഷിച്ചു. നീലേശ്വരം മുൻസിപൽ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലാ പ്രസിഡണ്ട് കെ.വി വേണു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി എൻ രാമകൃഷ്ണൻ സ്വാഗതവും ജോയൻ്റ് സെക്രട്ടറി കെ.വി രഞ്ജിത്ത് നന്ദിയും പറഞ്ഞു .
ഉദ്ഘാടനാനന്തരം കൈകൊട്ടിക്കളി, സിനിമാറ്റിക്ക് ഡാൻസ്, ഒപ്പന, തിരുവാതിരക്കളി തുടങ്ങി സാംസ്ക്കാരിക വേദി പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. മടിക്കൈ കർഷക കലാവേദി അവതരിപ്പിച്ച തെരുവ് നാടകവും ആഘോഷപരിപാടിയുടെ ഭാഗമായി അരങ്ങിലെത്തി . ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വാർഷികാഘോഷ പരിപാടി, നവയുഗകലാസാംസ്ക്കാരിക വേദി & ഗ്രന്ഥാലയത്തിൻ്റെ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കുള്ള ജനപിന്തുണ വിളിച്ചോതുന്നതായിരുന്നു .

No comments