ഉമിച്ചി ഭാസ്കര കുമ്പള വായനശാല വായനവെളിച്ചത്തിന്റെ പതിനേഴാം ദിവസം കുട്ടികളോടൊത്തുകൂടി
ഉമിച്ചി ഭാസ്കര കുമ്പള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനവെളിച്ചം പരിപാടിയുടെ പതിനേഴാം ദിവസം കുട്ടികളോടോത്തുകൂടി. കുട്ടികളോട് കഥയും പറച്ചിലുമായി ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം സുനിൽ പട്ടേന കൂടി ചേർന്നു. വായനശാലയ്ക്ക് വായനശാല മെമ്പർ റിജേഷ് എം. പി. സ്പോൺസർ ചെയ്ത വൈറ്റ് ബോർഡ് കുട്ടികൾ ഏറ്റുവാങ്ങി. വി. വി.മാധവൻ അധ്യക്ഷനായി. എ. വി. കൃഷ്ണൻ പങ്കെടുത്തു. ടി. പി. തമ്പാൻ സ്വാഗതവും രസ്ന. എൻ. നന്ദിയും രേഖപെടുത്തി.
No comments