Breaking News

ജില്ലാ റഗ്ബി അസോസിയേഷന്റെ സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ ട്രയൽ ഇന്ന് നീലേശ്വരത്ത്

ജില്ലാ റഗ്ബി അസോസിയേഷന്റെ സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ ട്രയൽ ഇന്ന് നീലേശ്വരത്ത് നടക്കും.
വൈകുന്നേരം 3.30 ന് രാജാസ് സ്കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ ട്രയൽ. പങ്കെടുക്കുന്നവർക്ക് 140 സെന്റിമീറ്റർ ഉയരവും 35 മുതൽ 60 കിലോ വരെ തൂക്കവും ഉണ്ടാകണം. ഏഴ്, എട്ട് ക്ലാസുകളിലേക്കാണ് പ്രവേശനം. ഇപ്പോൾ ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്താൽ മതിയെന്ന് ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി മനോജ് പള്ളിക്കര അറിയിച്ചു. ഒരാഴ്ചത്തെ കായികക്ഷമതാ പരിശീലനത്തിൽ എട്ട് കായിക ഇനങ്ങളിൽ പ്രത്യേകം പരിശീലനം ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കേരള സ്പോർട്സ് കൗൺസിൽ ഏപ്രിൽ 26, 27 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന സെലക്ഷൻ ട്രയലിൽ പങ്കെടുക്കാം. ഫോൺ: 9495006258, 9895221098.

No comments