Breaking News

ഓർക്കുളം പാലം: നിർമാണോദ്ഘാടനം ഏപ്രിൽ 22ന് നീലേശ്വരം അഴിത്തലയിൽ

നീലേശ്വരം നഗരസഭയിലെ അഴിത്തലയെയും ചെറുവത്തൂർ പഞ്ചായത്തിലെ ഓർക്കുളം പാലത്തെയും ബന്ധിപ്പിക്കുന്ന ഓർക്കുളം പാലത്തിന്റെയും നിർമാണോദ്ഘാടനം ഏപ്രിൽ 22 ന്.നീലേശ്വരം അഴിത്തലയിൽ രാവിലെ 10 ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. തൃക്കരിപ്പൂർ എംഎൽഎ, എം.രാജഗോപാലൻ അധ്യക്ഷത വഹിക്കും. 39.98 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച പാലത്തിന്റെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്.

No comments