Breaking News

വായനയെ പരിപോഷിപ്പിക്കാൻ നൂതന പദ്ധതിയുമായി ലൈബ്രറി കൗൺസിൽ. കാസർകോട് ജില്ലാതല ഏകദിന പരിശീലനം ഏപ്രിൽ 24ന് നീലേശ്വരത്ത്

വായനയെ പരിപോഷിപ്പിക്കാൻ നൂതന പദ്ധതിയുമായി ലൈബ്രറി കൗൺസിൽ. സംഭാഷണ പ്രാധാന്യമുള്ള കഥകളും നോവലുകളും ശബ്ദ നാടകരൂപത്തിൽ ഗ്രന്ഥശാലകളിലും പൊതുവേദികളിലും റീഡിംഗ് തിയറ്റർ എന്ന പേരിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി ലൈബ്രറി കൗൺസിൽ.ജനങ്ങളെ വായനയിലേക്ക് കൂടുതൽ ചേർത്തു നിർത്താനുള്ള നൂതന സംരംഭം മുഴുവൻ ഗ്രന്ഥശാലകളിലും നടപ്പിൽ വരുത്താനായി ജില്ലാതല പരിശീലനം സംഘടിപ്പിക്കുന്നു. ഓരോ പഞ്ചായത്തിൽ നിന്നും നഗരസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു നാടക പ്രവർത്തകനാണ് പരിശീലനത്തിൽ പങ്കെടുക്കുക. ഇവരുടെ നേതൃത്വത്തിൽ തുടർന്ന് ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ പരിശീലനം നൽകി റീഡിംഗ് തിയറ്ററിനെ വ്യാപകമാക്കും.
      കാസർകോട് ജില്ലാതല ഏകദിന പരിശീലനം ഏപ്രിൽ 24ന് വ്യാഴാഴ്ച രാവിലെ 9.30ന് പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ ആരംഭിക്കും.പ്രശസ്ത നാടക സംവിധായകൻ 
വി ശശി നീലേശ്വരം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി വി കെ പനയാൽ
മുഖ്യാതിഥിയായിരിക്കും.

No comments