വീടുകളിൽ ചെന്ന് ക്ഷേമപെൻഷൻ നൽകുന്ന സഹകരണ ജീവനക്കാരുടെ കമ്മീഷൻ കുടിശിക ഉടൻ അനുവദിക്കുക: കെ സി ഇ എഫ്
വീടുകളിൽ ചെന്ന് ക്ഷേമപെൻഷൻ നൽകുന്ന സഹകരണ ജീവനക്കാരുടെ കമ്മീഷൻ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫെഡറേഷൻ- കെ സി ഇ എഫ് ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഏപ്രിൽ 27 ന് കാസർകോട്ട് നടക്കുന്ന ജില്ലാ സമ്മേളനവും മെയ് ഒൻപത് മുതൽ 11 വരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനവും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സർക്കിൾ സഹകരണ യൂനിയൻ തിരഞ്ഞെടുപ്പിൽ ഹൊസ്ദുർഗ് സർക്കിളിലെ പി എ സി എസ് വിഭാഗത്തിൽ നീലേശ്വരം സർവീസ് സഹകരണ ബാങ്കിലെ കെ ആർ രാകേഷിനെയും അദർ പലവക വിഭാഗത്തിൽ നീലേശ്വരം വനിതാ സൊസൈറ്റിയിലെ ശിവകുമാർ അറുവാത്തിനെയും മത്സരിപ്പിക്കും.
യോഗത്തിൽ താലൂക്ക് പ്രസിഡന്റ് കെ പി ജയദേവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്ട്ടറി സി ഇ ജയൻ, ട്രഷറർ സുജിത്ത് പുതുക്കൈ, സംസ്ഥാന കൗൺസിൽ അംഗം പി വിനോദ്കുമാർ, എ കെ ശശാങ്കൻ, പി ലത, ഒ വി രതീഷ്, സി ശശി, കെ പ്രിയേഷ്, നാരായണൻ പന്തൽ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ സുകുമാരൻ സ്വാഗതവും ട്രഷറർ എൻ ആർ രാജേഷ് നന്ദിയും പറഞ്ഞു.
.................

No comments