Breaking News

മലബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അപഹാസ്യം: തിയ്യ മഹാസഭ

മലബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അപഹാസ്യം:തിയ്യ മഹാസഭനിലമ്പൂർ: മലപ്പുറത്തെ തിയ്യരെ ഈഴവരാക്കി ചിത്രീകരിക്കാൻ വെള്ളാപ്പള്ളി മലപ്പുറത്ത് നടത്തിയ പ്രസ്താവനക്കെതിരെ തിയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേശ് അരമങ്ങാനം. നിലമ്പൂർ തിയ്യ മഹാസഭ മേഖല കമ്മിറ്റി ഉപ്പടയിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള ശ്രമം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും, തിയ്യരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ഇനി അനുവദിക്കില്ലെന്നും, ബോധവൽക്കരണത്തിലൂടെ ഇതു വരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട തിയ്യർ SNDP യിൽ നിന്ന് വിട്ട് തിയ്യ മഹാസഭയിൽ കൂട്ടമായി അണിചേരുന്ന അവസ്ഥയാണിപ്പോൾ ഉള്ളതെന്നും, ഉചിതമായ സംഘടിത നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും, പാലക്കാട്‌ മുതൽ കാസറഗോഡ് വരെയുള്ള ഏഴു ജില്ലകളിൽ തിയ്യ മഹാസഭയുടെ പ്രവർത്തനം വളരെ ശക്തമായി നടക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു. തിയ്യർ ഈഴവന്റെ ഉപജാതി അല്ലെന്നും തിയ്യർ പ്രത്യേക സമുദായമാണെന്നും, ആചാര, അനുഷ്ഠാനങ്ങൾ, സംസ്‌കൃതം, വൈദ്യം, കളരി, പൂരക്കളി, തുടങ്ങിയ നിരവധി പൈതൃകം കാത്ത് സൂക്ഷിക്കുന്ന സമുദായമാണ് തിയ്യർ എന്നും ഗണേഷ് അരമങ്ങാനം കൂട്ടിച്ചേർത്തു.തിയ്യ മഹാസഭ നിലമ്പൂർ മേഖല കമ്മിറ്റി കൺവെൻഷനിൽ പ്രസിഡണ്ട് അനീഷ് പെരിഛാത്ര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സൂരജ് പി സ്വാഗതം ചെയ്ത യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ജനറൽ സെക്രട്ടറി പി കെ ലക്ഷ്മണൻ , സെക്രട്ടറി പ്രേമാനന്ദൻ നടുത്തൊടി , ഉപാദ്ധ്യക്ഷ സൗദാമിനി നാരായണൻ , സംസ്ഥാന മീഡിയാ ചെയർമാൻ ചന്ദ്രൻ പുതുക്കൈ, മലപ്പുറം ജില്ലാ പ്രസിഡണ്ട് അയ്യപ്പൻ പട്ടാളത്തിൽ, ജന.സെക്രട്ടറി ജയപ്രകാശ് കോട്ടയിൽ,കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ പി സി വിശ്വംഭരൻ പണിക്കർ, ജില്ല സെക്രട്ടറി കെ വി പ്രസാദ്, ട്രഷറര്‍ ടി വി രാഘവൻ തിമിരി, വൈസ് പ്രസിഡന്റ്‌ കെ വി രാജൻ എന്നിവർ സംസാരിച്ചു.മുതിർന്ന അംഗങ്ങളെ ആദരിച്ചു , ചികിത്സാ ദുരിതം അനുഭവിക്കുന്ന അംഗങ്ങൾക്ക് ചികിത്സ ധനസഹായം നൽകി. ബാബു മഞ്ഞാംകുഴിയുടെ നന്ദി പ്രകാശനത്തോടെ കൺവെൻഷൻ സമാപിച്ചു.

No comments