നീലേശ്വരം നഗരസഭ: തെരുവു വിളക്കുകൾ ഒരാഴ്ചയ്ക്കകം റിപ്പയർ ചെയ്തില്ലെങ്കിൽ രണ്ടാംഘട്ട സമരത്തിന് യു ഡി എഫ്
നീലേശ്വരം നഗരസഭയിൽ കൺചിമ്മി കിടക്കുന്ന തെരുവു വിളക്കുകൾ അറ്റകുറ്റപ്പണി നടത്താൻ ഭരണസമിതിക്ക് മടി.
യു ഡി നീലേശ്വരം നഗരസഭ: തെരുവു വിളക്കുകൾ ഒരാഴ്ചയ്ക്കകം റിപ്പയർ ചെയ്തില്ലെങ്കിൽ രണ്ടാംഘട്ട സമരത്തിന് യു ഡി എഫ്
എഫ് രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ ആറ് മാസമായി വിവിധ പ്രദേശങ്ങളിലെ തെരുവു വിളക്കുകൾ തകരാറിലായി കിടക്കുകയാണെന്ന് യു ഡി എഫ് ചൂണ്ടിക്കാട്ടി. ഇക്കാര്യം കക്ഷിരാഷ്ട്രീയ ഭേദമന്യേ കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിട്ടും നഗരസഭരണാധികാരികൾ ഗൗരവം മനസിലാക്കുന്നില്ലെന്ന് യു ഡി എഫ് ചൂണ്ടിക്കാട്ടി. ആറ് മാസം മുൻപ് നഗരസഭാ കവാടത്തിൽ കുത്തിയിരുന്നാണ് യു ഡി എഫ് ആദ്യഘട്ട സമരം നടത്തിയത്.
സമരത്തിൽ ഉന്നയിച്ച വിഷയങ്ങൾ കൗൺസിലർമാരെ വിളിച്ചിരുത്തി ഒന്ന് സംസാരിക്കാൻ പോലും നഗരസഭ ചെയർപഴ്‌സൻ മുന്നോട്ടു വന്നില്ലെന്ന് യു ഡി എഫ് കൗൺസിലർമാരുടെ അടിയന്തര യോഗം വിലയിരുത്തി. ഒരാഴ്ചയ്ക്കുള്ളിൽ തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ രണ്ടാംഘട്ട സമരം ആലോചിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. നഗരസഭ യു ഡി എഫ് കൗൺസിൽ പാർട്ടി ലീഡർ ഇ ഷജീർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ലീഡർ റഫീഖ് കോട്ടപ്പുറം, കെ വി ശശികുമാർ, വിനു നിലാവ്, എം ഭരതൻ, പി ബിന്ദു, അൻവർ സാദിഖ്, ഇ അശ്വതി, പി കെ ലത എന്നിവർ സംസാരിച്ചു.
No comments