വിഷുക്കൈനീട്ടവും വിഷുക്കോടിയും വിഷുക്കിറ്റും നല്‍കി കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ വിഷുപ്പൊലിമ
വിഷുക്കൈനീട്ടവും വിഷുക്കോടിയും വിഷുക്കിറ്റും നല്‍കി കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ വിഷുപ്പൊലിമ.
പ്രഭാഷകനും എഴുത്തുകാരനുമായ സുകുമാരന്‍ പെരിയച്ചൂര്‍ വിഷുസന്ദേശം നല്‍കി. കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്‌പിറ്റല്‍ എം ഡി, ഷംസുദ്ദീന്‍ പാലക്കി, സിനിമാതാരം ആവണി ആവൂസ്, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ വി ജയകൃഷ്‌ണന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എം കെ റഷീദ് ഹാജി, കെ ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്‌ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ട്രഷറര്‍ ഫസലുര്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
അംഗങ്ങള്‍ക്കുള്ള വിഷുക്കോടി, വിഷുക്കിറ്റ്, വിഷുക്കൈനീട്ടം എന്നിവയുടെ വിതരണോദ്‌ഘാടനം സുകുമാരന്‍ പെരിയച്ചൂര്‍ കാഞ്ഞങ്ങാട് പ്രസ്‌ഫോറം മുന്‍ പ്രസിഡന്റ് ജോയ് മാരൂരിന് നല്‍കി നിര്‍വഹിച്ചു. 65-ാം വയസില്‍ ബി എയും എം എയും പാസായ കെ ബാലകൃഷ്‌ണനെ പ്രസ്‌ഫോറം പ്രസിഡന്റ് ടി കെ നാരായണന്‍ ആദരിച്ചു.
No comments