Breaking News

നീലേശ്വരം കിഴക്കന്‍കൊഴുവല്‍ എന്‍ എസ്‌ എസ്‌ കരയോഗം ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി

നീലേശ്വരം കിഴക്കന്‍കൊഴുവല്‍ എന്‍ എസ്‌ എസ്‌ കരയോഗം ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തികരയോഗം തലങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്താനുള്ള നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായി നീലേശ്വരം കിഴക്കന്‍കൊഴുവല്‍ എന്‍എസ്‌എസ്‌ കരയോഗം ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി.നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ ടി.വി.ഷീബ ഉദ്‌ഘാടനം ചെയ്‌തു. ഗോപിനാഥന്‍ മുതിരക്കാല്‍ അധ്യക്ഷത വഹിച്ചു. സബ്‌ ഇന്‍സ്‌പെക്ടര്‍ കെ വി ജോസഫ്‌ ക്ലാസ്‌ എടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ്‌ ജനറല്‍ സെക്രട്ടറി എ വിനോദ്‌ കുമാര്‍, സി ഐ, അനില്‍കുമാര്‍ അരമന, നഗരസഭ മുന്‍ കൗണ്‍സിലര്‍ ഇ ദാക്ഷായണി എന്നിവര്‍ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി പത്മനാഭന്‍ മാങ്കുളം സ്വാഗതവും വനിതാസമാജം സെക്രട്ടറി ഗിരിജ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു

No comments