Breaking News

ഇരിയ പൊടവടുക്കം ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ സുവർണോത്സവത്തിന് തിരിതെളിഞ്ഞു. വ്യവസായ പ്രമുഖൻ ഡോ. മണികണ്ഠൻ മേലത്ത് മുഖ്യാതിഥിയായി.

ഇരിയ പൊടവടുക്കം ശ്രീധർമശാസ്താ ക്ഷേത്ര ഭരണ സമിതി സുവർണജൂബിലി നിറവിൽ.
സുവർണോത്സവം 2025 എന്ന പേരിൽ വിപുലമായ പരിപാടികളോടെ ഒരു വർഷം നീളുന്നതാണ് ആഘോഷം. ക്ഷേത്രം തന്ത്രി ഐ.കെ.കൃഷ്ണദാസ് വാഴുന്നവർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രമുഖൻ ഡോ. മണികണ്ഠൻ മേലത്ത് മുഖ്യാതിഥിയായി. ആഘോഷ കമ്മിറ്റി ചെയർമാൻ വി.മാധവൻ നായർ ബാലൂർ അധ്യക്ഷത വഹിച്ചു. സുവർണ്ണോത്സവം സമ്മാനനിധി വി. നാരായണൻ നായർ അടുക്കത്ത്‌വയൽ വ്യവസായ പ്രമുഖൻ ഡോ. മണികണ്ഠൻ മേലത്തിനു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ഊട്ടുപുര നിർമ്മാണത്തിന്റെ ആദ്യ ഫണ്ട്‌ വേങ്ങയിൽ തറവാട് കാരണവർ വി അമ്പൂഞ്ഞി നായർ ക്ഷേത്രം തന്ത്രി കൃഷ്ണദാസ് വാഴുന്നവർക്കു സമർപ്പിച്ച് നിർവ്വഹിച്ചു. ചടങ്ങിൽ ആഘോഷകമ്മിറ്റി രക്ഷാധികാരി വി. നാരായണൻ നായർ (ഖലിജി), ഡോ. മണികണ്ഠൻ മേലത്ത്, ദാമോദരൻ ആർക്കിടെക്ട്, വി. ബാലകൃഷ്ണൻ നായർ (വേങ്ങയിൽ തറവാട് പ്രസിഡന്റ്) പേരടുക്കം, സുകുമാരൻ നായർ മാവുങ്കാൽ (വേങ്ങയിൽ തറവാട് സെക്രട്ടറി), എം. മാധവൻ നായർ പൊടവടുക്കം, എ. നാരായണൻ നായർ പുതിയകണ്ടം (ഭരണസമിതി പ്രസിഡന്റ്), കെ നാരായണൻ നായർ കപ്പാത്തിക്കാൽ (ഭരണസമിതി സെക്രട്ടറി) പവിത്രൻ നിട്ടൂർ, അശോകൻ ഇടയില്യം, ടി കൃഷ്ണൻ മൊയോലം (ആഘോഷകമ്മിറ്റി വൈസ് പ്രസിഡന്റ്), കുഞ്ഞിക്കേളു നായർ മൂരിക്കട (ആഘോഷകമ്മിറ്റി ട്രഷറർ ), ചന്ദ്രവതി അറിയളം (മാതൃസമിതി പ്രസിഡന്റ്‌ ), എംസി മോഹനൻ (ഭജന കലാസമിതി പ്രസിഡന്റ്‌ ) എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ സുരേഷ് കോട്ടക്കുന്ന് സ്വാഗതവും, ശശിധരൻ തട്ടുമ്മൽ നന്ദിയും പറഞ്ഞു.

No comments