ഹോസ്ദുർഗ്ഗ് ബിആർസി യിലെ 5 പ്രീ പ്രൈമറി വർണ്ണ കൂടാരങ്ങൾ പൂർത്തിയായി
സമഗ്ര ശിക്ഷാ കേരളം ഗവൺമെന്റ് അംഗീകൃത പ്രീ പ്രൈമറി സ്കൂളുകളിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ഹോസ്ദുർഗ് ബി ആർ സിയിലെ 5 പ്രീ പ്രൈമറി സ്കൂളുകളുടെ വർണ്ണക്കൂടാരം ഉദ്ഘാടനം പൂർത്തിയായി.മാർച്ച് 19ന് ചെരണത്തല ഗവൺമെന്റ് എൽ പി സ്കൂളിന്റെ ഉദ്ഘാടനം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. എസ് എസ് കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വി എസ് ബിജുരാജ് പദ്ധതി വിശദീകരണം നടത്തി . 2025 മാർച്ച് 27ന് ജി എൽ പി എസ് നീലേശ്വരം സ്കൂളിലെ വർണ്ണക്കൂടാരം നീലേശ്വരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ടി വി ശാന്ത നിർവഹിച്ചു. തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മാർച്ച് 28 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജിഎൽപിഎസ് തെരുവത്ത് സ്കൂളിന്റെ വർണ്ണ കൂടാരം ഹോസ്ദുർഗ്ഗ് എം എൽ എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. വൈകുന്നേരം 7 മണിക്ക് ജിഎൽപിഎസ് പേരോൽ സ്കൂളിന്റെയും വർണ്ണകൂടാരം ഉദ്ഘാടനം തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ നിർവഹിച്ചു. ഏപ്രിൽ 5 ന്
ജി എൽ പി എസ് പരിത്തിക്കാമുറിയിലെ വർണ്ണ കൂടാരം നീലേശ്വരം നഗരസഭാ ചെയർപേഴ് സൺ ടി. വി ശാന്ത നിർവ്വഹിച്ചു.
No comments