Breaking News

സീനിയർ സിറ്റിസൺ വെൽഫെയർ ഫ്രണ്ട് അസോസിയേഷൻ നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന ലഹരി വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി സിനിയർ സിറ്റിസൺവെൽഫെയർ ഫ്രണ്ട് അസോസിയേഷൻ (SC FW A) നിലേശ്വരം മുനിസിപ്പൽ കമ്മിറ്റിയുടെ നേതുത്വത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ പ്രതിജഞയും സംഘടിപ്പിച്ചു
നീലേശ്വരം നഗരസഭ മുൻ കൗൺസിലർ ഏവി സുരേന്ദ്രൻ ഉൽഘാടനം ചെയ്തു
എം ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു
അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി ജി ഗംഗാധരൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു
പി വി കുഞ്ഞിരാമൻ മാസ്റ്റർ, പി വി രാമചന്ദ്രൻ മാസ്റ്റർ,
ടോമി ആററുപുറം, കെ.മോഹനൻ കൗൺസിലർ എന്നിവർ സംസാരിച്ചു. ഒ.വി രവിന്ദ്രൻ സ്വാഗതം പറഞ്ഞു

No comments