തപസ്യ കലാസാഹിത്യവേദി നീലേശ്വരം യൂണിറ്റ് അവാർഡ് ജേതാക്കളെ അനുമോദിച്ചു
തപസ്യ കലാസാഹിത്യവേദി നീലേശ്വരം യൂണിറ്റ് അവാർഡ് ജേതാക്കളെ അനുമോദിച്ചു.
കേരള ക്ഷേത്ര കലാ അക്കാദമിയുടെ ശിലാശിൽപം അവാർഡ് നേടിയ ശിൽപി ശ്രീധരൻ നായർ പുതുക്കൈ, ഓട്ടൻ തുള്ളലിൽ വേൾഡ് റെക്കോർഡ്- ഏഷ്യ- ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് ജേതാവും മോനിഷ ടാലന്റ് പുരസ്കാര ജേതാവുമായ നാട്യശ്രീ വന്ദന ഗിരീഷ് എന്നിവരെയാണ് സ്നേഹോപഹാരം സമ്മാനിച്ച് ആദരിച്ചത്. തപസ്യ ജില്ലാ അധ്യക്ഷൻ കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തപസ്യ നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് എം.ശശിധരൻ അധ്യക്ഷത വഹിച്ചു. ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, തപസ്യ ജില്ലാ ഉപാധ്യക്ഷൻ എ.വി. സദാനന്ദൻ, ജോയിന്റ് സെക്രട്ടറി എം.വി. അശോകൻ, സംഘടനാ സെക്രട്ടറി പവിത്രൻ നെല്ലിത്തറ എന്നിവർ ആശംസകൾ നേർന്നു. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി. തപസ്യ യൂണിറ്റ് സെക്രട്ടറി കെ.കെ. പിഷാരടി സ്വാഗതവും അമ്പിളി ബിജു നന്ദിയും പറഞ്ഞു.

No comments