കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയപാതയിൽ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു.
കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയപാതയിൽ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഏഴു വയസ്സുള്ള കുട്ടി പരിക്കുകളുടെ രക്ഷപ്പെട്ടു.പടന്നക്കാട് കരുവളം കുയ്യാലിലെ അബ്ദുൽ സമദിന്റെ ഭാര്യ റംസീന (29) ആണ് മരിച്ചത്. റംസീനയുടെ ബന്ധുവായ ഏഴ് വയസ്സുള്ള ഐഷുവിനാണ് സാരമായി പരിക്കേറ്റത് ഇന്ന് രാവിലെ 10 മണിയോടെ ഐങ്ങോത്ത് പെട്രോൾ പമ്പിനു മുന്നിൽ വച്ചാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്ക്കൂട്ടി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിക്കുകയായിരിന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടി പാടേ തകർന്നു.

No comments