Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ വാർഡ് കൗൺസിലർ ടി.വി. ഷീബയ്ക്ക് ആദരം നാളെ

നീലേശ്വരം നഗരസഭ വാർഡ് മൂന്ന് കിഴക്കൻകൊഴുവലിലെ കൗൺസിലർ ടി.വി. ഷീബയെ വാർഡിലെ പൗരാവലി നാളെ ആദരിക്കും.
കിഴക്കൻകൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗമന്ദിരത്തിലാണ് ആദരം. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത കർമപദ്ധതിയുടെ ഭാഗമായി മികച്ച ശുചിത്വം പാലിക്കുന്ന വാർഡിന് നീലേശ്വരം നഗരസഭ ഏർപ്പെടുത്തിയ അവാർഡ് കിഴക്കൻ കൊഴുവൽ വാർഡിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതിന് നേതൃത്വം നൽകിയ വാർഡ് കൗൺസിലർ ടി.വി. ഷീബക്ക് ആദരമൊരുക്കിയത്.

No comments