നീലേശ്വരം രാജാ ക്ലിനിക് ജീവനക്കാരൻ സെബാസ്റ്റ്യൻ (70) മരിച്ചത് വഴിയാത്രയ്ക്കിടെ വാഹനമിടിച്ച്
വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു.
നീലേശ്വരം കെ സി യു രാജ ക്ലിനിക് ജീവനക്കാരൻ കിനാനൂർ കരിന്തളം കൊല്ലമ്പാറ മഞ്ഞളംകാട്ടെ സെബാസ്‌റ്റ്യൻ (70) ആണ് മരിച്ചത്. രാത്രി 7.30 ഓടെ കൊല്ലമ്പാറയിൽ നിന്ന് മഞ്ഞളംകാട്ടെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. സെബാസ്റ്റ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യമാർ: തെയ്യാമ്മ, പരേതയായ സുകുമാരി. മക്കൾ: ബാബു, ഷിബു, ഷിബി, അരവിന്ദാക്ഷൻ. മരുമക്കൾ: പത്മാവതി, രമ്യ.
No comments