ഏപ്രിൽ 4ന്റെ യുഡിഎഫ് രാപ്പകൽ സമരം ഇടത് ദുർഭരണത്തിനുള്ള താക്കീതാകും: യുഡിഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി യോഗം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രതിവർഷം ലഭ്യമാക്കേണ്ടുന്ന വികസന ഫണ്ട് ഗണ്യമായി വെട്ടി കുറച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ യു ഡി എഫ് സംസ്ഥാന വ്യാപകമായി ഏപ്രിൽ 4-ാം തീയ്യതി സംഘടിപ്പിക്കുന്ന രാപ്പകൽ സമരം ഇടത് ദുർഭരണത്തിനുള്ള താക്കീതായി മാറുമെന്ന് യു ഡി എഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി യോഗം പ്രസ്താവിച്ചു.
ഏപ്രിൽ 4-ാം തീയ്യതി വൈകുന്നേരം 4 മണി മുതൽ നീലേശ്വരം പഴയ നഗരസഭാ ഓഫീസിന് എതിർവശം സംഘടിപ്പിക്കുന്ന യു ഡി എഫ് രാപ്പകൽ സമരം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
No comments