Breaking News

കുട്ടിക്കവിതകൾ, യാത്രാവിവരണം, ചിത്രങ്ങൾ...മുത്തുമണികൾ എന്ന പേരിൽ പുസ്തകമിറക്കി നീലേശ്വരം ജിഎൽപി സ്കൂളിലെ മൂന്നാം ക്ലാസുകാരി ആരാധ്യ. എസ്.നായർ

കുട്ടിക്കവിതകൾ, യാത്രാവിവരണം, സ്വയം വരച്ച ചിത്രങ്ങൾ. തന്റെ സർഗാത്മക രചനകളെല്ലാം ചേർത്ത് മുത്തുമണികൾ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുകയാണ് നീലേശ്വരം ജിഎൽപി സ്കൂളിലെ മൂന്നാം ക്ലാസുകാരി ആരാധ്യ. എസ്.നായർ.
പഠന, പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ആരാധ്യ വായനയും എഴുത്തും ഏറെ ഇഷ്ടപ്പെടുന്നു. കഴിവ് തെളിയിച്ച നർത്തകിയുമാണ്. നീലേശ്വരം നൂപുര ധ്വനി നൃത്ത വിദ്യാലയത്തിൽ പ്രശസ്ത നൃത്താധ്യാപകൻ നീലേശ്വരം രാജു മാസ്റ്ററുടെ ശിഷ്യയാണ്. സ്കൂൾ കലോത്സവ വേദികളിൽ ഉൾപ്പെടെ നിരവധി വേദികളിൽ ഇതിനകം നൃത്താവതരണം നടത്തി. ആർട്ടിസ്റ്റ് പ്രഭൻ നീലേശ്വരമാണ് ചിത്രകലാ പരിശീലകൻ. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ഷൈജു മൂലച്ചേരിയുടെയും ഗോപികാദേവിയുടെയും മകളാണ് ആരാധ്യ. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മുത്തുമണികൾ എന്ന പുസ്തകം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത പ്രകാശനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ ഷംസുദ്ദീൻ അരിഞ്ചിറ, വി. ഗൗരി, ടി.പി. ലത, വാർഡ് കൗൺസിലർ പി.ബിന്ദു, സ്കൂൾ ഹെഡ്മിസ്ട്രസ് പി.നളിനി, പിടിഎ പ്രസിഡന്റ് പി.കെ.രതീഷ്, സ്കൂൾ ലീഡർ ദേവ തീർത്ഥ തുടങ്ങിയവർ സംബന്ധിച്ചു.
.................
✍️ ശ്യാംബാബു വെള്ളിക്കോത്ത്.

No comments