Breaking News

പടന്നക്കാട് മേൽപ്പാലത്തിന്റെ മുകളിൽ വച്ച് ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് പോലീസുകാരന് ദാരുണ അന്ത്യം.

പടന്നക്കാട് മേൽപ്പാലത്തിന്റെ മുകളിൽ വച്ച് ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് പോലീസുകാരന് ദാരുണ അന്ത്യം. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കരിവെള്ളൂരിലെ വിനീഷ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് വിനീഷിൻ്റെ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് അപകടമുണ്ടായത്. രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് വരുന്നതിനിടയിലാണ് അപകടം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

No comments