നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2025-26 ബജറ്റ് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി അവതരിപ്പിച്ചു. ആകെ വരവ് 117260353, ചെലവ് 115509764.അധ്യക്ഷൻ പി കെ ലക്ഷ്മി. ബഡ്ജറ്റ് രേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സുമേഷ് ഏറ്റുവാങ്ങി ആമുഖ പ്രഭാഷണം നടത്തി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏ ജി അജിത്ത്, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്‌ലം, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി വി സുനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജീബ് ടി എസ്, എം കുഞ്ഞിരാമൻ, രഥില ടി,ഷീബ പി ബി, എം വി സുജാത, വല്ലി കെ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും നിർവഹണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഗേഷ് ടി സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് ഹെഡ് അക്കൗണ്ടന്റ് വാസുദേവൻ ഇ പി നന്ദിയും പറഞ്ഞു
No comments