Breaking News

രാജാറോഡ് വികസനം ഉടൻ ആരംഭിക്കുക ഓട്ടോ തൊഴിലാളി യൂനിയൻ സി ഐ ടിയു നിലേശ്വരം മുനിസിപ്പൽ ഡിവിഷൻ കൺവെൻഷൻ

നീലേശ്വരം രാജാറോഡ് വികസനത്തിനാവശ്യമായ ഫണ്ട് അനുവദിച്ച് വികസനം എത്രയും പെട്ടെന്ന് ആരംഭിക്കാൻ വേണ്ടുന്ന നടപടി കൈക്കൊള്ളണമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ സി ഐ ടിയു നിലേശ്വരം മുനിസിപ്പൽ ഡിവിഷൻ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നീലേശ്വരം എൻജി കമ്മത്ത് ഹാളിൽ കെ കുമാരൻ നഗറിൽ നടന്ന കൺവെൻഷൻ
സി ഐ ടിയു ജില്ലാ കമ്മിറ്റി അംഗം വെങ്ങാട്ട് ശശി ഉൽഘാടനം ചെയ്തു.
കെ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു സി. പ്രകാശൻ അനുശോചന പ്രമേയം അവതരിച്ചിച്ചു.
ഒ.വി രവീന്ദ്രൻ റിപ്പോർട്ട് അവതരിച്ചിച്ചു
ടി വി നാരായണൻ ' കെ.രാജേഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
ടി.രാജൻ ( പ്രസിഡണ്ട്)
ബാലൻ പി.കെ (വൈസ് പ്രസിഡണ്ട്)
സി.പ്രകാശൻ (സെക്രട്ടറി)
ഹരിഷ് കരുവച്ചേരി (ജോ സെക്രട്ടറി)
ടി.വി രത്നാകരൻ (ട്രഷറർ).

No comments