Breaking News

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കണംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കി നിയമമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഇ.പി.ശ്രീകുമാറിൻ്റെ വീട്ടുമുറ്റത്ത് നടന്ന സമ്മേളനം പരിഷത്ത് ജില്ല ആരോഗ്യ വിഷയ സമിതി ചെയർമാനും ജനകീയാരോഗ്യ വിദഗ്ദ്ധനുമായ ഡോ.വി.സുരേശൻ വേനലിനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ക്ലാസെടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.ജില്ല ജോ. സെക്രട്ടറി പി.കുഞ്ഞിക്കണ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു' ഡോ.എൻ.പി.വിജയൻ, ഡോ.കെ.വി സജീവൻ, കെ.ബാലകൃഷ്ണൻ, കെ.പ്രഭാകരൻ, പത്മിനി കളത്തേര ,ഇ പി.ശ്രീകുമാർ ,സോമരാജൻ എ., വിശ്വാസ് പള്ളിക്കര, കെ.വി.കെ എളേരി, വി.കെ.ലോഹിതാക്ഷൻ, ഇ.പി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി യു.ഉണ്ണികൃഷ്ണൻ (പ്രസിഡൻ്റ്, ) പി.ഷീബ (വൈസ് പ്രസിഡൻ്റ്) പി.യു.ചന്ദ്രശേഖരൻ (സെക്രട്ടറി) ലിഖിൽ സുകുമാരൻ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

No comments