പോസ്റ്റ് ഓഫീസ് പ്രവർത്തനപരിധി നിർണ്ണയിച്ചത് പുന: പരിശോധിക്കണം -
നീലേശ്വരം തൈക്കടപ്പുറം പോസ്റ്റ് ഓഫീസിൻ്റെ പരിധിയിൽ നിന്നും പുറത്തെക്കൈ, കടിഞ്ഞിമൂല,ഓർച്ച മേഖലയിലെ വലിയ ഭാഗം കോട്ടപ്പുറം പോസ്റ്റ് ഓഫീസിൻ്റെ പരിധിയിലേക്ക് മാറ്റിയത് ജനങ്ങൾക്ക് വളരെയധികം പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ തൽസ്ഥിതി തുടരാനുള്ള അടിയന്തിര നടപടി പോസ്റ്റൽ വകുപ്പ് സ്വീകരിക്കണമെന്ന് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എറുവാട്ട് മോഹനൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പോസ്റ്റൽ വകുപ്പിലെ ജീവനക്കാരുടെ സൗകര്യം നോക്കി ഇത്തരം നടപടി സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു.
No comments