Breaking News

നീലേശ്വരം നഗരസഭയിലെ തീരദേശമേഖലയില്‍ ഉപ്പുവെള്ളം കയറുന്നത്‌ തടയാന്‍ പുതിയ പദ്ധതി

നീലേശ്വരം നഗരസഭയിലെ തീരദേശ മേഖലയില്‍ ഉപ്പുവെള്ളം കയറുന്നത്‌ തടയാന്‍ പുതിയ പദ്ധതി.
ഉപ്പുവെള്ളം കയറി വലഞ്ഞ പുറത്തേക്കൈയും സമീപ പ്രദേശങ്ങളു സന്ദര്‍ശിക്കാനെത്തിയ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറാണ്‌ ഇക്കാര്യമറിയിച്ചത്‌. ഇതിനായി ഡി പി ആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ കലക്ടര്‍ ഉറപ്പ്‌ നല്‍കി. നീലേശ്വരം നഗരസഭ ചെയര്‍പഴ്‌സന്‍ ടി വി ശാന്ത, വൈസ്‌ ചെയര്‍മാന്‍ പി പി മുഹമ്മദ്‌ റാഫി, വാര്‍ഡ്‌ കൗണ്‍സിലര്‍മാരായ എം കെ വിനയരാജ്‌, എം ഭരതന്‍, വി അബൂബക്കര്‍, ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ എന്നിവര്‍ സംബന്ധിച്ചു. ജലസേചന വകുപ്പ്‌, മൈനര്‍ ഇറിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്‌ ഉദ്യോഗസ്ഥര്‍ എന്നിവരും കലക്ടര്‍ക്കൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

No comments