Breaking News

കെ എസ് യു ക്യാംപസ് ജാഗരൻ യാത്രക്ക് ആവേശ തുടക്കം

കേരളത്തെ കാർന്നുതിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ലഹരി മാഫിയക്കെതിരെ വിദ്യാർഥി മുന്നേറ്റം എന്ന പ്രമേയത്തിൽ നടത്തുന്ന കെ എസ് യു യാത്രക്ക് തുടക്കമായി 'കെ എസ് യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ നയിക്കുന്ന ക്യാംപസ് ജാഗരൺ യാത്ര കാസർകോട് ഗവ.ഐ ടി ഐ പരിസരത്ത് എൻഎസ് യു ഐ ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി ഉൽഘാടനം ചെയ്തു്
സർക്കാർ സംവിധാനങ്ങളുടെ അറിവോടെയാണ് കേരളത്തിൽ ലഹരി മാഫിയ തഴച്ചുവളരുന്നതെന്ന് വരുൺ ചൗധരി പറഞ്ഞു. കെ എസ് യു നേതൃത്വത്തിൽ നടക്കുന്ന എല്ലാ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്കും എൻ എസ് യു ഐ പുർണ്ണ പിന്തുണ നൽകും.കെ എസ് യു സംസ്ഥാന പ്രസിഡൻറും ജാഥാ ക്യാപ്റ്റനുമായ അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻറ് പി കെ ഫൈസൽ, എൻ എസ് യു കെ ദേശീയ ജനറൽ സെക്രട്ടറി അനുലേഖബൂസ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എം ജെയ ദുകൃഷ്ണൻ മുഹമ്മദ് ഷമ്മാസ് ,ആൻ സബാസ്റ്റ്യൻ, അരുൺ രാജേന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തുർ ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂർ, പ്രവാസ് ഉണ്ണിയാടൻ സംസാരിച്ചു.കാസർകോട് ഡി സി സി ഓഫീസ.പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ഗവ.ഐ ടി ഐ പരിസരത്ത് സമാപിച്ചു.തുടർന്ന് ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു.
എം സി പ്രഭാകരൻ, ധന്യസുരേഷ്, പി വി സുരേഷ്, ബിപി പ്രദീപ് കുമാർ. സാജിത് മൗവ്വൽമഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മിനി ചന്ദ്രൻ
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കാർത്തികേയൻ പെരിയ സംബന്ധിച്ചു

No comments