Breaking News

പയ്യന്നൂർ കേളോത്ത് ശ്രീ കാപ്പാട്ട് കഴകത്തിൽ ഇക്കുറി വിപുലമായ പൂരോത്സവം

പയ്യന്നൂർ കേളോത്ത് ശ്രീ കാപ്പാട്ട് കഴകത്തിൽ ഇക്കുറി പൂരോത്സവം ഗംഭീരമായി ആഘോഷിക്കും.
ഏപ്രിൽ 2 മുതൽ 10 വരെയാണ് കാപ്പാട്ട് പൂരം. ഉത്സവ ദിവസങ്ങളിൽ ദിവസവും സന്ധ്യയ്ക്ക് സഹസ്ര ദീപാലങ്കാരം ഉണ്ടാകും. ഏപ്രിൽ 2 ന് കാർത്തിക നാളിൽ പയ്യന്നൂർ തെരു ശ്രീ അഷ്ടമച്ചാൽ ഭഗവതി ക്ഷേത്ര വാദ്യസംഘത്തിന്റെ വാദ്യ മേളം. നാലാരിക്ക ദിവസമായ പൂയം നാളിൽ ഏപ്രിൽ ഏഴിന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ പൂരക്കളി - മറത്തുകളി. തെക്കടവൻ രാമചന്ദ്രൻ പണിക്കരുടെ നേതൃത്വത്തിൽ കാപ്പാട്ട് കഴകം പൂരക്കളി സംഘവും പി.ടി.വിഷ്ണു പണിക്കരുടെ നേതൃത്വത്തിൽ കൊടക്കാട് ശ്രീ പണയക്കാട് ദേവസ്ഥാനവും തമ്മിലാണ് മറത്തുകളി. ഏപ്രിൽ 2 മുതൽ വൈകുന്നേരം 6. 30 ന് കഴകം പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ പയ്യന്നൂരും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ സമിതികളുടെ നൃത്തസന്ധ്യ. പൂരംകുളി ദിവസമായ ഏപ്രിൽ 10 ന് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ശ്രീ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്ര കുളത്തിൽ പൂരംകുളിച്ച് മാടം കയറുന്നതോടെ പൂരോത്സവാഘോഷം സമാപിക്കും. വൈകിട്ട് ആറ് മണിക്ക് ക്ഷേത്ര തിരുസന്നിധിയിൽ പ്രാർത്ഥന തുലാഭാരവുമുണ്ടാകും.

No comments