നീലേശ്വർ ഗ്യാസ് ഏജൻസി ജീവനക്കാരൻ എസ് പ്രഭാകരനെ ജെസിഐ നീലേശ്വരം എലൈറ്റ് ആദരിച്ചു.
നീലേശ്വർ ഗ്യാസ് ഏജൻസി ജീവനക്കാരൻ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി എസ് പ്രഭാകരനെ ജെസിഐ നീലേശ്വരം എലൈറ്റ് ആദരിച്ചു.
27 വർഷമായി ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്തു വരികയാണ് ഇദ്ദേഹം. ജെസിഐ ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഏരിയയിൽ നടത്തി വരുന്ന പബ്ലിക് റിലേഷൻ പ്രോഗ്രാമായ സല്യൂട്ട് ദ സൈലന്റ് സ്റ്റാർ പ്രോഗ്രാമിന്റെ ഭാഗമായാണ് ആദരം. നീലേശ്വരം ഗ്യാസ് ഗോഡൗണിൽ നടന്ന ചടങ്ങിൽ ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് കെ എസ് അനൂപ് രാജ് അധ്യക്ഷത വഹിച്ചു. ജെസിഐ മേഖല 19 കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഡയറക്ടർ സുരേന്ദ്ര യു പൈ ആശംസകൾ നേർന്നു. പ്രോഗ്രാം ഡയറക്ടർ സാഗർ രാജ്പുത് സ്വാഗതവും സെക്രട്ടറി വിപിൻ ശങ്കർ നന്ദിയും പറഞ്ഞു. ടി ബാബു, കെ എം സരീഷ്, ബ്രിജിത് ചന്ദ്രൻ, എ വി സനീഷ് എന്നിവർ സംബന്ധിച്ചു.
No comments