Breaking News

പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ അന്നൂരിലെ പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ (85)അന്തരിച്ചു.

പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും അന്നൂര്‍ രവിവര്‍മ്മ കലാനിലയം പ്രസിഡണ്ടും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം മുന്‍ പ്രവര്‍ത്തക സമിതി അംഗവും ആയിരുന്ന പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ (85)അന്തരിച്ചു. 1939 ആഗസ്ത് 10ന് പയ്യന്നൂരിലെ അന്നൂരില്‍ കരിപ്പത്ത് കണ്ണപ്പൊതുവാളുടെയും എ പി പാര്‍വതിയമ്മയുടെയും മകനായി ജനനം. അന്നൂര്‍ യു പി സ്‌കൂള്‍, പയ്യന്നൂര്‍ ബോര്‍ഡ് സ്‌കൂള്‍ (ഇപ്പോഴത്തെ എകെഎസ്ജിവിഎച്ച്എസ്എസ്) എന്നിവിടങ്ങളില്‍ പഠനം.കണ്ണൂര്‍ ഗവ. ട്രെയിനിങ് സ്‌കൂളില്‍നിന്ന് അധ്യാപക പരിശീലനം നേടി.1959 ല്‍ വെള്ളോറ യു പി സ്‌കൂളില്‍ അധ്യാപകനായി. 1962ല്‍ പിഎസ് സി പരീക്ഷ പാസായി ഹൈസ്‌കൂള്‍ അധ്യാപകനായി പ്രമോഷന്‍ ലഭിച്ചുു. കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായായി നിയമനം ലഭിച്ചു.1995 ല്‍ പയ്യന്നൂര്‍ ഗവ. ബോയ്സ് ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചു.അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യ നിരൂപകന്‍,നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നിറസാന്നിധ്യം.കെ പി കുഞ്ഞിരാമപൊതുവാളുടെ നാടകമായ ഭാരതരഥത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചു.1996 മുതല്‍ അഞ്ചു വര്‍ഷം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ:പരേതയായ സി പി വത്സല .മക്കള്‍: സരിത, ശ്രീഹര്‍ഷന്‍ (മാധ്യമ പ്രവര്‍ത്തകന്‍), പ്രിയദര്‍ശന്‍.
മൃതദേഹം ഇപ്പോൾ പയ്യന്നുർ സഹകരണ ആശുപത്രിയിൽ.നാളെ രാവിലെ എട്ടുമണിക്ക് അന്നൂർ വില്ലേജ് ഹാളിലു തുടർന്ന് വീട്ടിലും നടക്കുന്ന പൊതുദർശനത്തിന് ശേഷം 12 മണിക്ക് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ സംസ്‌കാരം.

No comments