Breaking News

ആശാപ്രവർത്തകരുടെ സമരം സാംസ്കാരിക നായകർ മൗനം വെടിയുക: സപര്യ കേരളം

അനിശ്ചിതകാല നിരാഹാരത്തിലേക്ക് ആശാപ്രവർത്തകരുടെ സമരത്തെ കൊണ്ടെത്തിച്ചത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ലോകസംഭവങ്ങളോട് പ്രതികരിക്കുന്ന കേരളത്തിലെ സാംസ്കാരിക നായകന്മാർ ആശാപ്രവർത്തകരുടെ സമരത്തോട് കാണിക്കുന്ന മൗനം വെടിയണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.സ്ത്രീസമൂഹത്തെ ഏറെ ബഹുമാനിക്കുന്ന കേരളീയ സമൂഹം ആശാപ്രവർത്തകരുടെ സമരത്തോട് കാണിക്കുന്ന അലംഭാവത്തിന് കാലം മാപ്പു നൽകില്ലെന്ന് സപര്യ അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. പ്രശസ്ത എഴുത്തുകാരൻ ഡോ ആർ സി കരിപ്പത്ത് പ്രമേയം അവതരിപ്പിച്ചു.സപര്യ വർക്കിംഗ് പ്രസിഡന്റ് ആനന്ദ കൃഷ്ണൻ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു.പ്രേമചന്ദ്രൻ ചോമ്പാല ആമുഖ ഭാഷണം നടത്തി. സുകുമാരൻ പെരിയച്ചൂർ,പ്രാപ്പൊയിൽ നാരായണൻ, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, ശ്രീജിത്ത് ചീമേനി,ലേഖ കാദംബരി , അനിൽ കുമാർ പട്ടേന, ജയകൃഷ്ണൻ മാടമന,മനോജ് കുമാർ കൂത്തുപറമ്പ്,വരദൻ പുല്ലൂർ,രഘുനാഥ് പൊതുവാൾ പയ്യന്നൂർ, ദിലീപ് നായർ കുണ്ടാർ എന്നിവർ സംസാരിച്ചു.

No comments