Breaking News

ജലമാണ് ജീവൻ ജലസംരക്ഷണ ക്യാമ്പയിൻ: ജില്ലയിൽ പതിനായിരം തണ്ണീർക്കുടം സ്ഥാപിക്കാൻ എസ് വൈ എസ്

ജല സംരക്ഷണത്തിനും വ്യക്തി സമൂഹ ശുചിത്വ പാലനത്തിനും ഇസ്ലാം നൽകുന്ന പ്രാധാന്യവും ഐക്യരാഷ്ട്ര സഭ ഉയർത്തിപ്പിടിക്കുന്ന ലോക ജലദിന സന്ദേശവും സമൂഹത്തിൽ എത്തിക്കുന്നതിന് എസ് വൈ എസ് ആചരിക്കുന്ന ജല സംരക്ഷണ ക്യാമ്പയിൻ ജില്ലയിൽ തുടങ്ങി.
ജലമാണ് ജീവൻ എന്ന ശീർഷകത്തിലുള്ള ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വം, ശുദ്ധജല സംരക്ഷണം എന്നീ വിഷയങ്ങളിൽ സമൂഹത്തെ ഉദ്ബോധിപ്പിക്കുന്നതിന് ഫീച്ചർ പ്രചാരണം നടത്തും. ജലാശയങ്ങളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികൾക്ക് തുടക്കം കുറിക്കൽ, നഗരങ്ങളിലും ഹോസ്പിറ്റൽ, ആശുപത്രി പരിസരങ്ങളിലും തണ്ണീർ പന്തലുകൾ സ്ഥാപിക്കും. വ്യാപകമായി സന്ദേശ പ്രഭാഷണങ്ങളും സംഘടിപ്പിക്കും. ജന്തുജാലങ്ങൾ, പറവകൾ എന്നിവയ്ക്കായി പ്രവർത്തകർ വ്യാപകമായി പതിനായിരത്തിൽ അധികം തണ്ണീർക്കുടങ്ങളാണ് സ്ഥാപിക്കുക. ഇതിനാവശ്യമായ ഇടപെടൽ ജില്ലാ സാമൂഹികം ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുന്നതിന്റെ കാസർകോട് സോൺ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ നിർവഹിച്ചു. ജില്ലാ സാമൂഹികം സെക്രട്ടറി മുനീർ എരുമാളം, കാസർകോട് സോൺ പ്രസിഡന്റ് അലി സഖാഫി, ജനറൽ സെക്രട്ടറി ആസിഫ് ആലമ്പാടി, സാമൂഹികം സെക്രട്ടറി ഇർഫാദ് മായിപ്പാടി, ഭാരവാഹികളായ ഷാഫി സഖാഫി ഏണിയാടി, അബ്ദുറഹ്മാൻ ബദർ നഗർ, മജീദ് മുട്ടത്തൊടി, മുനീർ സിവിൽ സ്റ്റേഷൻ എന്നിവർ സംബന്‌ധിച്ചു.

No comments