ഹരിത പ്രോട്ടോകോൾ നിർബന്ധമാക്കുന്നു: നീലേശ്വരം നഗരസഭയിൽ പ്ലേറ്റും ഗ്ലാസും വിതരണം ചെയ്തു
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി പൊതുപരിപാടികളിലും സൽക്കാരങ്ങളിലും ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കുന്നതിന്റെ ഭാഗമായി നിലേശ്വരം നഗരസഭയുടെ സഹായത്തോടു കൂടി ഹരിത കർമ്മ സേന കൺസോർഷ്യം 5 സംരംഭക യൂണിറ്റുകളിലായി സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസ്സുകളും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത യൂണിറ്റുകൾക്ക് പ്ലേറ്റും ഗ്ലാസും കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി രവീന്ദ്രൻ, വി ഗൗരി,പി ഭാർഗവി നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കെ നാരായണൻ, കെ മോഹനൻ, എം കെ വിനയരാജ്, വി അബൂബക്കർ, എ ബാലകൃഷ്ണൻ, ടിവി ഷീബ, ദക്ഷയണി കുഞ്ഞിക്കണ്ണൻ, ശ്രീജ വി വി കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി, ഹരിത കർമ്മ സേനയുടെ മുഴുവൻ ഗ്രൂപ്പുകളുടെയും പ്രസിഡന്റ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ നന്ദി പറഞ്ഞു. മുഴുവൻ ഗ്രൂപ്പുകളുടെയും പ്രസിഡന്റ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ നന്ദി പറഞ്ഞു.
No comments