കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിൽസയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.
കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിൽസയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. പാണത്തൂർ സ്വദേശിനി ചൈതന്യ (21)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസിയിലിരിക്കെയാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് വിദ്യാർഥിനി മൻസൂർ ആശുപത്രിയുടെ നഴ്‌സിങ് സ്ഥാപന ഹോസ്റ്റലിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡൻ്റെ മാനസീക പീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം. തുടർന്ന് മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിൽസ നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർഥികളും വിവിധ സംഘടനകളും ആശുപത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
No comments