ബിജെപി നീലേശ്വരം വട്ടപ്പൊയിലിൽ ബൂത്ത് കമ്മിറ്റി ടി.കുമാരൻ നായർ ചരമവാർഷികം ആചരിച്ചു
ബിജെപി നീലേശ്വരം വട്ടപ്പൊയിലിൽ ബൂത്ത് കമ്മിറ്റി ടി.കുമാരൻ നായരുടെ മൂന്നാം ശ്രദ്ധാഞ്ജലി ദിനം ആചരിച്ചു.
ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി വി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ചീമേനി, നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.യു.വിജയകുമാർ, നീലേശ്വരം സേവാഭാരതി പ്രസിഡന്റ് ഗോപിനാഥൻ മുതിരക്കാൽ എന്നിവർ സംസാരിച്ചു. ബിജെപി ബൂത്ത് പ്രസിഡന്റ് മനോജ് കപ്പണയിൽ സ്വാഗതവും ബിജു കൊട്ടുകാന്റ നന്ദിയും പറഞ്ഞു.
No comments