.കോളംകുളം റെഡ്സ്റ്റാർ ക്ലബ് നാൽപതാം വാർഷികാഘോഷം: ആദ്യകാല പ്രവർത്തകരും നാടക കലാകാരന്മാരും സംഗമിച്ചു
കോളംകുളം റെഡ്സ്റ്റാർ ക്ലബിന്റെ നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആദ്യകാല പ്രവർത്തകരുടെയും നാടക കലാകാരന്മാരുടെയും സംഗമം നടത്തി.
എഴുത്തുകാരനും നാടക- സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ എം കെ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബിലെ പഴയകാല പ്രവർത്തകരും നാടക കലാകാരന്മാരും അക്കാലത്തെ അനുഭവങ്ങൾ പങ്കുവച്ചത് പുതു തലമുറയ്ക്ക് കൗതുകമായി. ക്ലബിന്റെ തെരുവ് നാടകങ്ങൾ, കൈരളി വനിതാസമാജം പ്രവർത്തനങ്ങൾ, സാക്ഷരതക്ലാസുകൾ തുടങ്ങിയവയിലെ രസകരമായ അനുഭവങ്ങളും ചർച്ചയായി. അഗതിമന്ദിരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ സങ്കടകഥ പറയുന്ന എ വി ബാലകൃഷ്ണന്റെ അഭിനയാവരണവും അരങ്ങേറി. മൂന്ന് മാസം നീളുന്ന നാൽപതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാ കായിക സാംസ്കാരിക പരിപാടികൾ നടക്കും.
No comments