Breaking News

ലഹരിമുക്ത കേരളത്തിനായി അണിചേരുക: കെ എസ് എസ് പി യു നീലേശ്വരം ബ്ലോക്ക് സമ്മേളനം

ലഹരിമുക്ത കേരളത്തിനായി അണിചേരണമെന്ന്് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂനിയൻ നീലേശ്വരം ബ്ലോക്ക് സമ്മേളനം ആഹ്വാനം ചെയ്തു.
പെൻഷൻ പരിഷ്‌കരണ നടപടികൾ ത്വരിതപ്പെടുത്തുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, കാർഷിക സർവകലാശാല പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണ കുടിശിക വിതരണം ചെയ്യുക, പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം പി കെ മാധവൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി കൃഷ്ണൻ, കെ സുജാതൻ, ടി വി സരസ്വതിക്കുട്ടി, കെ എസ് മുരളീധരൻ, വി രവീന്ദ്രൻ, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. പി കുഞ്ഞിരാമൻ നായർ സ്വാഗതവും കെ ഗോവിന്ദമാരാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ വി ഗോവിന്ദൻ (പ്രസി), വി സുകുമാരൻ, വി കെ ശശിധരൻ, പി വിലാസിനി (വൈ.പ്രസി), വി രവീന്ദ്രൻ (സെക്ര), കെ ഗോവിന്ദമാരാർ, എം ഗംഗാധരൻ, പി നാരായണൻ (ജോ.സെക്ര), എം മാധവൻ (ട്രഷ).
.........................

No comments