വിശ്വാസദീപ്തിയിൽ ദീപവും തിരിയുമെത്തി: നീലേശ്വരം ശ്രീ കേണമംഗലം കഴകത്തിൽ പെരുങ്കളിയാട്ട ചടങ്ങുകൾക്ക് തുടക്കം
വിശ്വാസദീപ്തിയിൽ ദീപവും തിരിയും കൊണ്ടുവന്നതോടെ നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ട ചടങ്ങുകൾക്ക് തുടക്കം.
17 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവിടെ മറ്റൊരു പെരുങ്കളിയാട്ടം എത്തുന്നത്. ദേശാധിപത്യം വഹിക്കുന്ന പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നാന്ന് ദീപവും തിരിയും കൊണ്ടുവന്നത്. ചടങ്ങുകൾക്കായി പള്ളിക്കര ഭഗവതി ക്ഷേത്രത്തിലെത്തിയ കേണമംഗലം കഴകം ആചാരസ്ഥാനികരുടയും വാല്യക്കാരുടെയും സംഘത്തിലെ അന്തിത്തിരിയൻ പള്ളിക്കര ഭഗവതി ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ചങ്ങലവട്ടയിലേക്ക് പകർന്നു നൽകിയ ദീപം പകർന്നു വാങ്ങി. ഘോഷയാത്രയായി കേണമംഗലം കഴകത്തിലെത്തിച്ചു. ഈ ദീപം കേണമംഗലം ക്ഷേത്ര പള്ളിയറ, കന്നിക്കലവറ, ഭക്ഷണശാലയിലെ കുഴിയടുപ്പ് എന്നിവയിലേക്ക് പകരും. ഇന്നു മുതൽ മാർച്ച് 9 വരെയാണ് പെരുങ്കളിയാട്ട ചടങ്ങുകൾ. യാദവ സമുദായത്തിന്റെ അഞ്ചാം കഴകമാണ് ഈ ക്ഷേത്രം.

No comments